റവന്യൂജില്ലാ സ്കൂള്‍ കലോത്സവത്തിന് ഭക്ഷണശാല തയ്യാര്‍
കെ.എസ്സ്.ടി.എ യുടെ നേതൃത്വത്തില്‍ മാന്നാര്‍ സ്വദേശി സൂര്യനാരായണന്റെ (ഉണ്ണി നാമ്പോഴി) മേല്‍നോട്ടത്തില്‍ കലാപ്രതിഭകള്‍ക്കും മറ്റ് ഒഫീഷ്യല്‍സിനും എസ്കോര്‍ട്ടിങ്ങ് ടീച്ചേഴ്സിനും ജനുവരി 3 മുതല്‍ ഏഴുവരെ ഭക്ഷണം വിളമ്പാനുള്ള ഒരുക്കങ്ങള്‍ ചെങ്ങന്നൂര്‍ VHSS ഫോര്‍ ഗേള്‍സിലെ പ്രധാന വേദിക്ക് സമീപം ആരംഭിച്ചു.ഇന്ന് (02/01/2012) മൂന്ന് മണിക്ക് ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അടുപ്പില്‍ അഗ്നിപകര്‍ന്നതോടെ ഭക്ഷണമേളയുടെയും ഒരുക്കങ്ങള്‍ സജീവമായി.
അനുഷ്ഠാനവും ആഘോഷവും പ്രതീകമാവുന്ന ആറന്മുളവള്ള സദ്യയുടെ രുചിഭേദങ്ങളറിയാവുന്ന, സംസ്ഥാന ജില്ലാ കായിക കലാമേളകള്‍ക്ക് ഭക്ഷണമൊരുക്കി പാരമ്പര്യമുള്ള ഉണ്ണിച്ചേട്ടന്‍ വരും ദിവസങ്ങളില്‍ ആലപ്പുഴയുടെ കലാപ്രേമികളുടെ നാവുകള്‍ക്ക് പുത്തന്‍ രുചിഭേദങ്ങള്‍ സമ്മാനിക്കുമെന്നതുറപ്പാണ്. പതിവുതെറ്റിക്കാതെ ആദ്യദിനത്തിലെ പായസം തന്റെയും കൂട്ടരുടെയും വകയാണെന്നും (ഇത് ഉണ്ണ്യേട്ടന്‍ സ്പെഷള്‍ )അദ്ദേഹം അറിയിച്ചു.
ഭക്ഷണശാലയില്‍ നാളെ(03/01/2012)
ഉച്ചഭക്ഷണം
വിഭവങ്ങള്‍
സാമ്പാര്‍ ,രസം, പുളിശ്ശേരി,പച്ചടി,അവിയല്‍,തോരന്‍,അച്ചാര്‍,പാല്‍പ്പയസം
*********************************************************
04/01/2012
പ്രഭാത ഭക്ഷണം
ഇഡലി,സാമ്പാര്‍,ചമ്മന്തി
ഉച്ചഭക്ഷണം
വിഭവങ്ങള്‍
പച്ചടി,അവിയല്‍,തോരന്‍,അച്ചാര്‍,ഓലന്‍,അടപ്രഥമന്‍
വൈകുന്നേരം
ചായ,ഉഴുന്നുവട
അത്താഴം
പുളിശ്ശേരി,രസം,തീയ്യല്‍,തോരന്‍,അച്ചാര്‍, പപ്പടം
*******************************************************